തലച്ചോറിലെ കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവയിനം അമീബയെ കണ്ടെത്തി. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് അത്യന്തം അപകടകാരിയായ അമീബയെ കണ്ടെത്തിയത്. ഇത് ശരീരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ജീവൻ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇവ മൂക്കിലൂടെയാണ് ഉള്ളിലേക്കെത്തുക. Naegleria എന്ന നാമത്തിലറിയപ്പെടുന്ന അമീബയെ, ശുദ്ധജല തടാകങ്ങളിലും, നദികളിലും മറ്റുമാണ് കാണപ്പെടുന്നത്. വെള്ളം ചെറു ചൂടാകുമ്പോഴാണ് ഇവ കൂടുതൽ അപകടകാരിയാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലങ്ങളെക്കുറിച്ച് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ നീന്താനിറങ്ങുന്നവർ സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 1962ന് ശേഷം യു.എസിൽ ഇത്തരത്തിലുള്ള 32 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.