ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. ഇതിൽ 72000 പേർ രോഗമുക്തരായെന്നും അതിനാൽ ആശങ്കപെടെണ്ട സാഹചര്യമില്ലെന്നും കേജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ കൊവിഡ് പ്ലാസ്മ ബാങ്ക് ഡൽഹിയിൽ ആരംഭിച്ചതായും കൊവിഡ് രോഗികളുടെ നില മെച്ചപ്പെടുത്താൻ പ്ലാസ്മ തെറാപ്പി സാഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുളള 25000 രോഗികളിൽ 15000 പേർ വീടുകളിൽ ചികിത്സയിലാണ്. കൊവിഡ് മരണ നിരക്കും ഡൽഹിയിൽ കുറഞ്ഞ് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗികളെ സഹായിക്കാൻ ഏവരും പ്ലാസ്മ ദാനം ചെയ്യണമെന്നും കേജ്‌രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭാവന നൽകാൻ തയ്യാറാകുന്നവരെക്കാളും കൂടുതലാണ് ഡൽഹിയിൽ പ്ലാസ്മ ആവശ്യമുളളവരുടെ എണ്ണം.
'ഏവരും പ്ലാസ്മ ദാനം നൽകാൻ തയ്യാറാകണം. ഇതിലൂടെ വേദനയും ബലഹീനതയും ഉണ്ടാകില്ല. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ നിസ്വാർത്ഥ സമൂഹസേവനമാണ് നിങ്ങൾ ചെയ്യുന്നത്.' കേജ്‌രിവാൾ പുറഞ്ഞു. ഡൽഹി ആശുപത്രിയിൽ ചികിത്സയിലുളളവരുടെ എണ്ണം കുറഞ്ഞ് വരികെയാണെന്നും കൂടുതൽ ആളുകൾ വീടുകളിൽ തന്നെ സുഖം പ്രാപിക്കുന്നുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 62,000ല്‍ നിന്നും 5,300 ആയി കുറഞ്ഞു.
അതേസമയം ഡൽഹിയിലെ മൂന്ന് സർക്കാർ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിന്റെ (ഐസിയു) കിടക്കകളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു.ഡൽഹിയിൽ ദിനംപ്രതി ആയിരക്കണക്കിന് പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വരെ 3,067 മരണങ്ങൾ ഡൽഹി നഗരത്തിൽ റിപ്പോർട്ട് ചെയ്തു.