സംസ്ഥാനത്ത് ആദ്യമായി ഒരു താലൂക്ക് മൊത്തമായി, പൊന്നാനി താലൂക്കില്‍ സൂപ്പര്‍ സ്പ്രഡ് ഉണ്ടായി എന്ന് കണക്കാക്കി അടച്ചിരുന്നു. എന്നാല്‍ പൊന്നാനിക്ക് പുറമേ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മലപ്പുറത്താണ് സംസ്ഥാനത്ത് ആദ്യമായി ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയത്. തീവ്ര രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനാസ്ഥ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുകയാണ്. തലസ്ഥാനത്ത് ഇത്തരത്തില്‍ നാല് രോഗികള്‍ക്കുണ്ടായ അവസ്ഥ നേര്‍ക്കണ്ണ് പുറത്തുകൊണ്ടു വരുന്നു. രോഗികളെ ആശുപത്രിയില്‍ സമയത്തെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്ത അവസ്ഥയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

covid