pixc

ബംഗളൂരു: ലോക്ക്ഡൗൺ കാലത്ത് നിരവധി ആളുകളാണ് ഔൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയത്. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്നവർ പോലും ലോക്ക്ഡൗണായതോടെ ഔൺലൈൻ ഫ്ലാറ്റ് ഫോമുകളെ ആശ്രയിച്ചു തുടങ്ങി. എന്നാൽ ഓൺലൈൻ സാദ്ധ്യതകൾ തിരിച്ചറി‌‌ഞ്ഞ് ഉപഭോക്താക്കൾക്കായി ഇപ്പോൾ സാധനം വാങ്ങി പണം പിന്നിട് നൽകുന്ന ഓൺലൈൻ ഷോപ്പിംഗ് വായ്പകൾക്കുള്ള അവസരമാണ് ഓഫ്‌പേ എന്ന സ്ഥാപനം അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ഒരുപിടി ഇതര ക്രെഡിറ്റ് സ്ഥാപനങ്ങളിൽ ഒന്നാണ് ഓഫ്‌പേ. ഇതിലൂടെ വ്യാപാരികൾക്ക് നാല് മുതൽ ആറ് വരെ ശതമാനം ലാഭമുണ്ടാക്കാം. നിശ്ചിത തുകയ്ക്ക് മുകളിൽ പലിശ രഹിത വായ്പയും തവണകളായി അടച്ചു തീർക്കാനുളള സംവിധാനമാണ് ഇതിനുളളത്.

ലോക്ക്ഡൗണായതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ട നിരവധി ആളുകളാണ് ആവശ്യ സാധനങ്ങൾക്കായി ഇത്തരത്തിൽ ഔൺലൈൻ ഷോപ്പിംഗ് വായ്പയെടുത്തത്. ഇതിലൂടെ ബിഎൻപിഎൽ കമ്പനിക്ക് വൻ രീതിയിലുളള ലാഭമാണ് ഉണ്ടായത്. കൊവിഡ് വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ സ്റ്റോറുകളിൽ നിന്നും സാധനം വാങ്ങുന്നത് ഒഴിവാക്കുമെന്ന് ചില നിക്ഷേപകർ വിലയിരുത്തുന്നു. ഇതിനാൽ തന്നെ ബിഎൻപിഎൽ സ്ഥാപനങ്ങളുടെ ബിസിനസ് വർദ്ധിക്കും. നിലവിൽ നാല് വർഷത്തിനിടയിൽ 100 മില്യൺ ഡോളറിൽ നിന്ന് വിപണി മൂല്യം 12.55 ബില്യൺ ഡോളറായി ഉയർന്നു. ലോക്ക്ഡൗണിന് മുമ്പ് ഓൺലൈൻ ഷോപ്പിംഗ് ആളുകൾ നടത്തിയിരുന്നെങ്കിലും അതിന് ശേഷം ഓൺലൈൻ ഷോപ്പിംഗ് വായ്പകൾ വന്നതോടെ ഉപഭേക്താക്കളുടെ എണ്ണം വളരെയധികം കൂടി. മാർച്ച് മുതൽ മെയ് ആദ്യം വരെ ഒരു ദശലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളാണ് അമേരിക്കയിൽ ഓഫ്‌പേ ഉപയോഗിച്ചത്.