സന: ചെങ്കടലിലേക്ക് 10 ലക്ഷം ലിറ്റര്‍ ഓയില്‍ ഒഴുകുന്നത് തടയാന്‍ അഭ്യര്‍ത്ഥനയുമായി യെമന്‍ സര്‍ക്കാരും യുഎന്‍ സുരക്ഷാ സമിതിയും.1988 മുതല്‍ യെമന്‍ തീരത്ത് നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള കപ്പല്‍ എഫ്എസ്ഒ സേഫറില്‍ നിന്നുള്ള ഓയില്‍ ചോര്‍ച്ച തടയണമെന്നാണ് യെമന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.2015 മുതല്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലാണ് ഈ മേഖല.കഴിഞ്ഞ അഞ്ചുവര്‍ഷമായി സേഫറില്‍ അറ്റകുറ്റപണികള്‍ നടത്താനുള്ള അന്താരാഷ്ട്ര എഞ്ചിനീയര്‍മാരുടെ ശ്രമങ്ങളെ ഹൂത്തികള്‍ തടയുകയാണ്. അത്യാവശ്യ അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യം ഉയരുമ്പോഴും മേഖലയിലേക്കുള്ള പ്രവേശനത്തിന് ഹൂത്തികള്‍ അനുമതി നല്‍കുന്നില്ല.
കപ്പലിന്റെ അവസ്ഥ വഷളാകുമ്പോള്‍ ഇതിലെ 1.4 ദശലക്ഷം ബാരല്‍ എണ്ണ കടലിലേക്ക് ഒഴുകാന്‍ തുടങ്ങുമെന്ന ആശങ്കയാണ് ഉയരുന്നത്.സേഫറിലെ ടാങ്കുകളില്‍ നിന്നുള്ള എണ്ണ ചേര്‍ച്ച മേഖലയിലെയും ലോകത്തിലെയും തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായിരിക്കുമെന്നാണ് യെമന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അല്‍ ഹദ്രാമി യുഎന്നിലെ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റൊയ ക്രിസ്റ്റോഫ് ഹ്യൂസ്‌നോട് പറഞ്ഞത്.നിലവില്‍ കപ്പലിലേക്ക് പ്രവേശിക്കാനുള്ള എല്ലാ സ്വതന്ത്ര അന്താരാഷ്ട്ര അഭ്യര്‍ത്ഥനകളും ഹൂത്തികള്‍ നിരസിക്കുകയാണ്. ഏറ്റവും ഒടുവിലായി സാങ്കേതിക സംഘത്തിന്റെ പ്രവേശനത്തിനായി യുഎന്‍ യെമന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് മുന്നോട്ട് വെച്ച ആവശ്യവും ഹൂത്തികള്‍ തള്ളി.