കൊവിഡ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളരെയധികം പ്രതിസന്ധികളാണ് നാം ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടമുട്ടിക്കാൻ പെടാപാടുപെടുന്ന നിരവധി ദിവസവേദനക്കാരുണ്ട്. ഗവൺമെന്റ് ഉദ്യോഗസ്ഥർ മുതൽ കൂലി വേലക്കാർ വരെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണിത്. അവർക്ക് ആശ്വാസമാകുന്നതിനാണ് പ്രമുഖ ബാങ്കുകൾ വൈവിധ്യങ്ങളായ സ്വർണ്ണ പണയ വായ്പാ പദ്ധതികൾ അവഷ്ക്കരിച്ചിട്ടുള്ളത്.
ലിക്വിഡ് ഗോൾഡ് ലോൺ
ഈ വായ്പയിലൂടെ 20,000 മുതൽ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഓവർ ഡ്രാഫ്റ്റ് സൗകര്യമുള്ള ഈ വായ്പയ്ക്ക് പ്രതിമാസം പലിശ അടയ്ക്കണം. 36 മാസത്തെ കാലാവധി ലഭിക്കും. പലിശ നിരക്ക് 9.15ന് മുകളിലാണ്. 18 വയസ്സ് പൂർത്തിയായവർക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ഈ വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയും.
ഡിജി ഗോൾഡ് ഓവർ ഡ്രാഫ്റ്റ്
ആകെ മൂല്യത്തിന്റെ 75% ശതമാനം വരെ വായ്പ ലഭിക്കുന്ന സ്വർണ്ണ വായ്പാ പദ്ധതിയാണ് ഫെഡറൽ ബാങ്കിന്റെ ഡിജി ഗോൾഡ് ഓവർ ഡ്രാഫ്റ്റ്. 1000 രൂപ മുതൽ ഒന്നരക്കോടി രൂപ വരെ ലഭിക്കും. 9.5 ശതമാനത്തിന് മുകളിലാണ് പലിശ. പ്രോസസിങ്ങ് ഫീ വായ്പയുടെ .025 ശതമാനമാണ്. അപ്രസർ ചാർജ് 265 രൂപയാണ്. സേഫ് കസ്റ്റഡി ചാർജ് അഞ്ച് ലക്ഷം രൂപ വരെ 150 രൂപയുമാണ്.
അക്ഷയ ഗോൾഡ് ക്രഡിറ്റ് ലൈൻ
സൗത്ത് ഇന്ത്യൻ ബാങ്ക് കൊവിഡ് കാലത്ത് പ്രത്യേകമായി അവതരപ്പിച്ച സ്വർണപണയ പദ്ധതിയാണിത്. 5000 മുതൽ 50 ലക്ഷം രൂപ വരെ ലഭിക്കുന്ന ഈ വായ്പാ പദ്ധതിയുടെ തിരിച്ചടവ് കാലാവധി മൂന്ന് വർഷമാണ്. എസ്ബി അക്കൗണ്ട് വഴി നേരിട്ടും അല്ലാതെയും പണമടയ്ക്കാം. സൗജന്യ ഇൻഷുറൻസ് പരിരക്ഷയും, ഈട് സ്വർണ്ണം മാറ്റിയെടുക്കൽ എന്നിവയും ലഭ്യമാണ്. പലിശ അഞ്ച് ലക്ഷം രൂപ വരെ 12.50 ശതമാനവും, അഞ്ച് ലക്ഷത്തിന് മുകളിൽ പന്ത്രണ്ട് ശതമാനവുമാണ്. പ്രോസസിങ് ഫീ പരമാവധി .50 ശതമാനവും അപ്രസർ ചാർജ് 750 രൂപയുമാണ്.
ഗോൾഡ് പവൻ
സൗത്തിന്ത്യൻ ബാങ്കിന്റെ ഓവർ ഡ്രാഫ്റ്റ് സൗകര്യത്തോടെയുള്ള വായ്പാ പദ്ധതിയാണിത്. 36 മാസം കാലാവധിയുള്ള ഈ വായ്പയിലൂടെ 25,000 മുതൽ പത്ത് കോടി രൂപ വരെ ലഭിക്കും. 9.75% പലിശ നൽകണം. പ്രൊസസിങ് ഫീ 0.10 ശതമാനവും പിഴപലിശ രണ്ടു ശതമാനവുമാണ്.
ഓൺലൈൻ ഗോൾഡ് ലോൺ
ഈ സ്കീം പ്രകാരം ഏറ്റവുമടുത്ത മണപ്പുറം ശാഖയിൽ സ്വർണ്ണം നൽകി ഓൺലൈൻ ഗോൾഡ് ലോൺ സർവീസിനായി രജിസ്റ്റർ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക വായ്പാതുക ക്രെഡിറ്ര് ആകും. സൗജന്യ ഇൻഷുറൻസ്, സേഫ് കസ്റ്റഡി, ഓൺലൈൻ ട്രാൻസാക്ഷൻ എന്നിവ ഈ പദ്ധതി പ്രകാരം ലഭിക്കും. 12 മുതൽ 29 ശതമാനം വരെയാണ് പലിശ നിരക്ക്.
ബെസ്റ്റ് വാല്യൂ ലോൺ
പരമാവധി മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും. ഒരു വർഷത്തെ കാലാവധി ലഭിക്കും. 90 ദിവസത്തെ കാലാവധിക്ക് 20 ശതമാനവും 180 ദിവസത്തേയ്ക്ക് 22 ശതമാനമാണ് പലിശ. കൃത്യമായി പലിശയടച്ചാൽ ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈനായും ഓഫ്ലൈനായും വായ്പ മുത്തൂറ്റിന്റെ ഏത് ശാഖ മുഖേനയും തിരിച്ചടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
കെ.എസ്.എഫ്.ഇ
ഒരു വർഷത്തെ കാലാവധിയിൽ പരമാവധി 25 ലക്ഷം വരെ വായ്പ നൽകും. 20,000 രൂപ വരെ 9.5 ശതമാനം പലിശയും ഇതിനു മുകളിൽ 10.5 ശതമാനവുമാണ് പലിശ. ഗ്രാമിന് പരമാവധി 2,300 രൂപ വരെ ലഭിക്കും. 1000 രൂപയ്ക്ക് പ്രതിമാസം 7.92 ശതമാനമാണ് പലിശ.