തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 62പേര്‍ക്കാണ് തിരുവനന്തപുരത്ത് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പലരുടേയും ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൂന്തുറയിലുള്ള മത്സ്യക്കച്ചവടക്കാരനില്‍ നിന്ന് ഒന്‍പതുപേര്‍ക്കാണ് കൊവിഡ് പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് തലസ്ഥാന ജില്ലയില്‍ ഏഴുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴുപേര്‍ രോഗമുക്തരായി.