pri

ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഒഴിപ്പിച്ച് ലോധി എസ്റ്റേറ്റിലെ വീട് നൽകുന്നത് ബി.ജെ.പി എം.പിയ്ക്ക്. ഇക്കഴിഞ്ഞ ദിവസമാണ് ലോധി എസ്റ്റേറ്റിലെ 35ാം നമ്പർ വീട് ഒഴിഞ്ഞു തരണമെന്ന് കേന്ദ്രസർക്കാർ പ്രിയങ്കാ ഗാന്ധിയോട് ആവശ്യപ്പെട്ടത്. അതിനു പിന്നാലെയാണ് ആ വീട് ആഗസ്റ്റ് ഒന്നി മുതൽ ബി.ജെ.പി വക്താവും രാജ്യ സഭാ എം.പിയുമായ അനിൽ ബലൂനിയ്ക്ക് നൽകുന്നതായി അറിയിച്ചത്. 1997 മുതൽ പ്രിയങ്കയ്ക്കു നൽകിവന്ന ഇസെഡ് പ്ളസ് കാറ്റഗറി സുരക്ഷ പിൻവലിച്ച് ഒരു മാസത്തിനുള്ളിലാണ് വീടൊഴിയാൻ സർക്കാർ ആവശ്യപ്പെട്ടത്.