കൊച്ചി: മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.2020 മാര്‍ച്ച് 25 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 10 വയസ്സ് തികഞ്ഞ പെണ്‍മക്കളുടെ രക്ഷകര്‍ത്താക്കള്‍ക്കും ഇപ്പോള്‍ നിക്ഷേപം നടത്താം. 2020 ജൂലായ് 31നകം അക്കൗണ്ട് തുറക്കണം.ലോക്ക് ഡൗണ്‍ കാലയളവില്‍ 10 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പുതിയ ഇളവ് സഹായകരമാകും.
പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സര്‍ക്കാരിന്റെ ഒരു ചെറുകിട നിക്ഷേപ പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ ഭാഗമായാണ് സുകന്യ സമൃദ്ധി ആരംഭിച്ചത്. വിദ്യാഭ്യാസ, വിവാഹ ചെലവുകള്‍ക്കായി പണം സ്വരൂപിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.താരതമ്യേന ഉയര്‍ന്ന 7.6 ശതമാനം പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക.