suma

ബെംഗളൂരു: തെന്നിന്ത്യൻ നടിയും മാണ്ഡ്യ എം.പിയുമായ സുമലതയ്ക്ക് കൊവിഡ്. സുമലത തന്നെയാണ് ട്വിറ്റർ പേജിലൂടെ വിവരം പുറത്തുവിട്ടത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹോം ക്വാറന്റെയിനിലേക്ക് പോവുകയാണ് താനെന്നും സുമലത കുറിച്ചു. ഇന്ന് രാവിലെ റിസൽട്ട് വന്നു. പോസിറ്റീവാണ്. ദൈവ സഹായത്താൽ എന്റെ പ്രതിരോധശേഷി ശക്തമാണ്. എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ആരോഗ്യവകുപ്പിന് കൈമാറിക്കഴിഞ്ഞു. ഞാനുമായി സമ്പർക്കം പുലർത്തിയ ആർക്കെങ്കിലും കൊവിഡ് ലക്ഷണങ്ങൾ തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് പരിശോധിക്കണമെന്നും സുമലത ട്വിറ്ററിൽ കുറിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുമലത കൊവിഡ് ടെസ്റ്റ് നടത്തിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എം.പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ സുമലത സംഭാവനയായി നൽകിയിരുന്നു.