ബംഗളുരു: എം.പിയും ചലച്ചിത്ര നദിയുമായ സുമലത അംബരീഷിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഫേസ്‍ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗമാണ് സുമലത. തൊണ്ടവേദനയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് സുമലത ഡോക്ടറെ സമീപിച്ചിരുന്നു.
തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്കായി അയക്കുകയായിരുന്നു. ശേഷം, ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി സുമലത ഒരാഴ്ച മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂൺ ഇരുപത്തിയൊൻപതാം തീയതിയായിരുന്നു കർണാടക മുഖ്യമന്ത്രിയുമായുള്ള സുമലതയുടെ കൂടിക്കാഴ്ച നടന്നത്.