dd

ജയ്പൂർ: റെയ്‌ഡിൽ അറസ്റ്റിലായ ലൈംഗിക തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസുകാർ ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ. ജൂലായ് ഒന്നിന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഏഴുസ്ത്രീകളടക്കം 17 പേരെ അറസ്റ്റുചെയ്തിരുന്നു.

ഇതിൽ സുഖർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടിയിലായ നാലു സ്ത്രീകളിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ റെയ്ഡിൽ പങ്കെടുത്ത പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. പരിശോധനാ ഫലം വരും മുമ്പു തന്നെ സ്ത്രീ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. അതേസമയം ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.