mam

കൊൽക്കത്ത: ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്ന സ്കാനിംഗ് മൊബൈൽ ആപ്പ് രംഗത്തിറക്കി പശ്ചിമ ബംഗാൾ സർക്കാർ. സെൽഫ് സ്കാൻ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് മുഖ്യമന്ത്രി മമതാ ബാനർജി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വിഭാഗമാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. നമ്മുടെ നാട്ടിൽ നിർമ്മിച്ച ആപ്പ് ഉപയോഗിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ഇത് ഉപയോഗപ്പെടുത്തുമ്പോൾ ദേശസ്നേഹം കൂടി പ്രതിഫലിക്കുന്നുവെന്നും മമത പറഞ്ഞു. ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ലോകം ചിന്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.