lake-coeur-dalene

ന്യൂയോർക്ക് : യു.എസിലെ ഐഡഹോയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് തടാകത്തിലേക്ക് തകർന്ന് വീണ് 2 മരണം. ആറു പേരെ കാണാതായി. ഇവർ മരിച്ചിരിക്കാമെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. ഐഡഹോയിലെ പൗഡർഹോൺ ബേയ്ക്ക് സമീപമുള്ള കൊർഡലെ‌യ്‌ൻ തടാകത്തിലേക്കാണ് വിമാനങ്ങൾ തകർന്നു വീണത്. സെസ്ന 206, ഡി ഹാവിലാൻഡ് ഡി.എച്ച്.സി 2 എന്നീ വിഭാഗത്തിൽപ്പെടുന്നവയാണ് തകർന്ന വിമാനങ്ങൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.