
തിരുവനന്തപുരം: സ്വർണ കള്ളക്കടത്തു കേസിലെ മുഖ്യആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ സംഭവത്തെ വിമർശിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യവികസന മാർഗം എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലട്ട് കുറിപ്പിലാണ് ജേക്കബ് തോമസിന്റെ വിമർശനം.
'സ്വർണം പ്രവാസിനാട്ടിൽനിന്നും വരണം.
പ്രവാസികൾ വരണം എന്ന് നിർബന്ധമില്ല!
സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട്!
ജേക്കബ് തോമസ്'
എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരിന് താൽപര്യമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് ആരോപിക്കുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു..തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#Pravasi #NRK #Malayali #Gold
Posted by Dr.Jacob Thomas on Monday, 6 July 2020