maharashtra

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊറുതിമുട്ടി മഹാരാഷ്ട്ര. ഇന്ന് മാത്രം സംസ്ഥാനത്ത് 5,368പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 204പേരാണ് ഇന്ന് രോഗം മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംസ്ഥാനത്തെ ആകെയുള്ള രോഗികളുടെ ഇതുവരെയുള്ള എണ്ണം 2,11,987 ആണ്.

9026 പേർ ഇതുവരെ മരണപ്പെട്ടു. 87,681പേരാണ് രോഗം മൂലം സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 54.37ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്ന പശ്ചിമ ബംഗാളില്‍ ഇന്ന് 861കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 22 പേർ രോഗം മൂലം ഇന്ന് മരണപ്പെട്ടു. 22,987പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്. ആകെ 779 പേർ മരിച്ചിട്ടുണ്ട്. ഇപ്പോൾ 6,973പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.