തടികുറയ്‌ക്കാൻ വ്യായാമത്തിനൊപ്പം നിർദ്ദേശിക്കപ്പെടുന്ന മറ്റൊരു മാർഗമാണ് ഡയറ്റ് . മധുരം തടി വർദ്ധിക്കാൻ കാരണമാകുന്നതിനാൽ ഷുഗർ ഫ്രീ ഡയറ്റ് ആയിരിക്കും നിർദേശം. ഇതനുസരിച്ച് മധുരമുള്ളതെല്ലാം ഒഴിവാക്കും. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിലെല്ലാം പഞ്ചസാര ഒളിഞ്ഞിരിപ്പുണ്ടെങ്കിലോ ! മധുരമില്ലെന്ന് കരുതി നമ്മൾ കഴിക്കുന്ന മിക്ക വസ്തുക്കളിലും മധുരം ഒളിഞ്ഞിരിക്കുന്നുണ്ട്.
അതിലൊന്നാണ് യോഗർട്ട്. കടയിൽ നിന്ന് വാങ്ങുന്ന തൈരിൽ മധുരം അടങ്ങിയിട്ടുണ്ട്. ചില യോഗർട്ടുകളിൽ രുചിയ്‌ക്കായി തേനോ മേപ്പിൾ സിറപ്പോ ചേർക്കാറുമുണ്ട്. അടുത്തതാണ് ഡ്രൈ ഫ്രൂട്ടുകൾ.സാധാരണ പഴങ്ങളിലേതിനേക്കാൾ ഷുഗർ അടങ്ങിയിട്ടുണ്ട് ഉണങ്ങിയ പഴങ്ങളിൽ. ചൈനീസ് ഫുഡ് പ്രോഡക്ടുകളും മധുരത്തിന്റെ കാര്യത്തിൽ മോശമല്ല. സോസുകൾ,സോഡ,പ്രോട്ടീൻ ബാറുകൾ തുടങ്ങിയവയും ഷുഗർ ഫ്രീ അല്ലെന്ന കാര്യം മറക്കരുത്.