wcc

മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന സ്റ്റെഫി സേവ്യറിന് പുറമേ സംഗീത സംവിധായകനും സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ഐശ്വര്യലക്ഷ്മി. ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക 2017ൽ ഒരുക്കിയ സിനിമയിൽ പ്രവർത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ സിനിമയിൽ നിന്ന് മാറ്റി നിർത്തിയതായും സ്‌റ്റെഫി ആരോപിച്ചിരുന്നു. തുറന്നുപറയാൻ സ്റ്റെഫി എടുത്ത തീരുമാനത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കമന്റിലാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ പേരും പരാമർശിച്ചിരിക്കുന്നത്.

സ്റ്റെഫി പേര് വെളിപ്പെടുത്താത്ത സംവിധായിക ഗീതു മോഹൻദാസാണെന്നാണ് സിനിമ പ്രേമിക( കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ എന്ന ചിത്രമാണ് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നതെന്ന് കമന്റായി നിരവധിപ്പേർ കുറിച്ചു. ഇതേ സിനിമയുടെ സംഗീത സംവിധായകനും പോസ്സർ ഡിസൈനർക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും കമന്റുകളുണ്ട്.. ഇത് സ്റ്റെഫി അംഗീകരിക്കുന്നുമുണ്ട്..

2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ...

Posted by Stephy Xavior on Monday, 6 July 2020