sarith

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനൽവഴി 15 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായ ​​​യു.​​​എ.​​​ഇ​​​ ​​​കോ​​​ൺ​​​സ​​​ലേ​​​റ്റി​​​ലെ​​​ ​​​മു​​​ൻ​​​ ​​​പി.​​​ആ​​​ർ.​​​ഒ​​​ സരിത്തിന്റെ റിമാന്റ് റിപ്പോർട്ട് പുറത്ത്. സരിത്ത് കുറ്റസമ്മതം നടത്തിയതായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് വെളിപ്പെടുത്തി. ഭക്ഷ്യവസ്തുക്കൾ എന്ന പേരിലാണ് സ്വർണം എത്തിയത്.

അതേസമയം കൂ​​​ട്ടു​​​പ്ര​​​തി​​​യും​ ​യു.​എ.​ഇ​ ​കോ​ൺ​സ​ലേ​റ്റി​ലെ​ ​മു​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ് സെക്രട്ടറിയുമായ സ്വ​​​പ്ന​​​ ​​​സു​​​രേ​​​ഷ് ​​​ഒ​​​ളി​​​വി​​​ലാ​​​ണ്.​​​ കസ്റ്റംസ് ബഗേജ് തുറന്ന് പരിശോധിക്കുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസമാണ് സ്വപ്ന ഒളിവിൽ പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഞായറാഴ്ചയാണ് സ്വർണം പിടിച്ചത്. സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഐ.​ടി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ക​രാ​ർ​ ​ജീ​വ​ന​ക്കാ​രി​യാ​യ​ ​ഇ​വ​രെ​ ​ഇ​ന്ന​ലെ​ ​പി​രി​ച്ചു​വി​ട്ടു.​ ​​​ ​​​കെ.​​​ ​​​എ​​​സ്.​​​ ​​​ഐ.​​​ ​​​ടി.​​​ ​​​എ​​​ല്ലിന് കീ​​​ഴി​​​ൽ​​​ ​​​സ്‌​​​പേ​​​സ് ​​​പാ​​​ർ​​​ക്കി​​​ന്റെ​​​ ​​​മാ​​​ർ​​​ക്ക​​​​​​​റ്റിം​​​ഗ് ​​​ലെ​​​യ്സ​​​ൻ​​​ ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​ആ​​​യി​​​രു​​​ന്നു​​​ ​​​സ്വ​​​പ്ന.​​​ ​​​ ​ഇ​​​രു​​​വ​​​രും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​ത​​​ട്ടി​​​പ്പു​​​ ​​​ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ​​​ക​​​സ്റ്റം​​​സ് ​​​അ​​​ധി​​​കൃ​​​ത​​​ർ​​​ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്തി.​​​ ​​​ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ ​​​അ​​​ഡി​​​ഷ​​​ണ​​​ൽ​​​ ​​​ചീ​​​ഫ് ​​​ജു​​​ഡി​​​ഷ്യ​​​ൽ​​​ ​​​മ​​​ജി​​​സ്‌​​​ട്രേ​​​ട്ടി​​​ന്റെ​​​ ​​​ വ​​​സ​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ ​​​സരിത്തിനെ​​​ ​​​റി​​​മാ​​​ൻ​​​ഡ് ​​​ചെ​​​യ്തു.​​​ ​​​യു.​​​എ.​​​ഇ​​​ ​​​കോ​​​ൺ​​​സ​​​ലേ​​​റ്റി​​​ന്റെ​​​ ​​​ബ​​​ന്ധം​​​ ​​​ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ​​​പ​​​ങ്കു​​​ണ്ടോ​​​യെ​​​ന്ന് ​​​അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.​​​ ​​​ക​​​സ്റ്റം​​​സ് ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ ​​​ഇ​​​ന്ന് ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.


ക​​​സ്‌​​​റ്റം​​​സ് ​​​ആ​​​ക്ടി​​​ലെ​​​ 135​​​ ​​​സെ​​​ക്‌​​​ഷ​​​ൻ​​​ ​​​ലം​​​ഘി​​​ച്ചു​​​വെ​​​ന്ന​​​ ​​​കു​​​റ്റ​​​മാ​​​ണ് ​​​സ​​​രി​​​ത്തി​​​നെ​​​തി​​​രെ​​​ ​​​പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി​​​ ​​​ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​മ​​​തി​​​യാ​​​യ​​​ ​​​രേ​​​ഖ​​​ക​​​ളും​​​ ​​​അ​​​നു​​​മ​​​തി​​​യു​​​മി​​​ല്ലാ​​​തെ​​​ ​​​വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ​​​ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ​​​ഇ​​​റ​​​ക്കു​​​മ​​​തി​​​യോ​​​ ​​​ക​​​യ​​​റ്റു​​​മ​​​തി​​​യോ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത് ​​​ക​​​സ്‌​​​റ്റം​​​സ് ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം​​​ ​​​കു​​​റ്റ​​​മാ​​​ണ്.​​​ ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​മൂ​​​ല്യം​​​ ​​​ഒ​​​രു​​​കോ​​​ടി​​​യി​​​ൽ​​​ ​​​താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ൽ​​​ ​​​ജാ​​​മ്യം​​​ല​​​ഭി​​​ക്കും.​​​ ​​​ഇ​​​ത് 15​​​ ​​​കോ​​​ടി​​​യു​​​ടെ​​​ ​​​സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്താ​​​ണ്.