തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ മാറ്റിയേക്കുമെന്ന് സൂചന. സ്വപ്നയുടെ നിയമനത്തിൽ മുഖ്യമന്ത്രി ശിവശങ്കറിനോട് വിശദീകരണം തേടും.ഐ.ടി സെക്രട്ടറിക്ക് എതിരെ നടപടി എടുക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്.
സ്വപ്ന കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്തിരുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. ഇന്നലെ പിരിച്ചുവിട്ടു. ഇവിടെ ജോലി ലഭിക്കുന്നതിന് മുന്‍പ് സ്വപ്ന യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു. അന്വേഷണം തനിക്കെതിരെയാണെന്ന് അറിഞ്ഞതോടെ യുവതി ഒളിവിലാണിപ്പോള്‍.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന ഐ.ടി. വകുപ്പ് ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ളാറ്റിൽ ഐ.ടി സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഫ്ളാറ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു.സ്റ്റേറ്റ് കാറിലാണ് ഐ.ടി സെക്രട്ടറി എത്തിയിരുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.