ശ്രീനഗർ: കാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിക്കാനായി. ഇന്നുരാവിലെ അഞ്ചുമണിയാേടയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യവും പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. പ്രദേശത്തേക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്.
കാശ്മീരിൽ ഭീകരരും സൈനികരും തമ്മിലുളള ഏറ്റുമുട്ടൽ തുടർക്കഥയായിരിക്കുകയാണ്. കഴിഞ്ഞ മാസം സൈന്യം ഭീകരർക്ക് കടുത്ത ആൾ നാശം ഉണ്ടാക്കിയിരുന്നു. ജൂണിൽ മാത്രം സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് 35 ഭീകരരെയാണ്. ജൂൺമാസം സൈന്യം നടപടികൾ കടുപ്പിച്ചതോടെ കൂടുതൽ ഭീകരരെ കൊലപ്പെടുത്താനായി. കൃത്യമായ പ്ലാനുകളോടെ ഭീകരരെ ഉൻമൂലനം ചെയ്യാനുള്ള പ്രവർത്തനം ഈ മേഖലകളിൽ കടുപ്പിക്കുകയാണ് സൈന്യം .