de

തിരുവനന്തപുരം: സി പി ഐ നേതാവും ഐപ്സോ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കവിയുമായ പെരുമ്പുഴ ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. ഇടപ്പഴിഞ്ഞി,സി എസ് എം നഗർ അമ്മുവിലായിരുന്നു താമസം.
സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണി​ക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ .


നവയുഗം പത്രാധിപസമിതിയിലും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലും അംഗമായി പ്രവർത്തിച്ച പെരുമ്പുഴ ഗോപാലകൃഷ്ണൻ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി രാഷ്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന പെരുമ്പുഴയുടെ നിര്യാണം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് കാനം അനുസ്മരിച്ചു.