hareesh-peradi-

മലയാള സിനിമയിലെ വനിത സംഘടനയിൽ നിന്നും സംവിധായിക വിധു വിൻസെന്റ് രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സംഘടനയ്ക്ക് ഇരട്ടത്താപ്പും വരേണ്യനിലപാടുകളുമാണെന്നാണ് വിധു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട രാജിക്കത്തിൽ ആരോപിച്ചത്. രാജിവച്ച അംഗം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും സംഘടന എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രീ വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ്? അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്താണ് wcc?...നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു...കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?...ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?...പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം...നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് ...മറുപടി പറഞ്ഞേ പറ്റു...