online-class

ന്യൂയോർക്ക്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ വിദേശ വിദ്യാർത്ഥികൾ രാജ്യം വിടണമെന്ന് അമേരിക്ക. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഫോർസ്(ഐ.സി.ഇ) വ്യക്തമാക്കി.


'പൂർണ്ണമായും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ എഫ് 1, എം 1 വിദ്യാർത്ഥികൾ അമേരിക്കയിൽ തുടരരുത്. വിദ്യാർത്ഥികൾ രാജ്യം വിടുകയോ അല്ലെങ്കിൽ മറ്റ് സ്‌കൂളിലേക്ക് മാറുകയോ പോലുള്ള മറ്റ് നടപടികൾ കൈക്കൊള്ളണം. അല്ലാത്തപക്ഷം ഗുരുതരമായ നടപടികളിലേക്ക് കടക്കും'- യു.എസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റം എൻഫോഴ്സ്‌മെന്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

സ്‌കൂളുകളിലും/ പ്രോഗ്രാമുകളിലും പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വീസ നൽകില്ലെന്നും, പൂർണ്ണമായും ഓൺലൈനിലേക്ക് ക്ലാസുകൾ മാറിയ വിദ്യാർത്ഥികളെ അമേരിക്കയുടെ അതിർത്തിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഐ.സി.ഇ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ മിക്ക കോളേജുകളും സർവകലാശാലകളും അടുത്ത സെമസ്റ്ററിനായുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.