കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയെന്ന് വിവരം. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കാതെ അന്വേഷണം നടക്കുമെന്നാണ് വിവരം. നയതന്ത്ര വഴിയിലൂടെയാണ് സ്വർണക്കടത്ത് നടന്നിരിക്കുന്നത് എന്നതിനാൽ തന്നെ വളരെ സൂക്ഷ്‌മമായി മാത്രമെ അന്വേഷണം നടക്കുകയുള്ളൂ.
ഇന്ന് വൈകുന്നേരത്തോടെ ഇതു സംബന്ധിച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുമെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയം എന്താണോ ആവശ്യപ്പെടുന്നത് അതിന് അനുസരിച്ചുള്ള ഒരു അന്വേഷണമാകും ഉണ്ടാവുകയെന്നും സൂചനയുണ്ട്.
പ്രതി സ്വപ്ന സുരേഷിന്‍റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും. തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം സ്വപ്‌നക്കുണ്ട് . വിവിധ ഭാഷകളിലെ പ്രാവീണ്യം, ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന സ്വഭാവവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാന്‍ സ്വപ്നക്കായി. കോണ്‍സുലേറ്റില്‍ നിന്നും വിസ സ്റ്റാംപിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നാണ് സ്വപ്ന പുറത്തായത്.