gov

തിരുവനന്തപുരം: സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനൊപ്പമു‌ളള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വീറ്റുചെയ്ത് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് രാജ്ഭവനിൽ നടന്ന ചടങ്ങെന്ന് പറഞ്ഞ്‌ ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാൽ അബദ്ധം മനസിലായതോടെ മിനിട്ടുകൾക്കുള‌ളിൽ ചിത്രം പിൻവലിക്കുകയും ചെയ്തു.

രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ട ട്വീറ്റിനൊപ്പമായിരുന്നു ഇൗ ചിത്രവും പങ്കുവച്ചത്. ജൂലായ് അഞ്ചിന് ജീവൻരംഗ് സംഘടിപ്പിച്ച ഓൺലൈൻ നോഷജ് പരമ്പരയെ ഗവർണർ അഭിസംബോധന ചെയ്യുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം ട്വീറ്റ് ചെയ്തത്. പിൻവലിച്ചതിന് തൊട്ടു പിന്നാലെ ചിത്രം മാറിപ്പോയതിന് ക്ഷമാപണം നടത്തി ഗവർണർ ട്വിറ്ററിൽ പ്രതികരിക്കുകയും ചെയ്തു.