അശ്വതി: ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഉന്നതസ്ഥാനപ്രാപ്തിക്കുള്ള സന്ദർഭം. ബന്ധുക്കളാൽ മാനസികവിഷമം ഉണ്ടാകും.
ഭരണി: മാനസികസന്തോഷവും ധനാഭിവൃദ്ധിയും ഉണ്ടാകും. വ്യാപാരം ചെയ്യുന്നവർ നേട്ടം കൈവരിക്കും. പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും.
കാർത്തിക: ജീവിതസൗകര്യങ്ങൾ കൂടും. വാഹനം സ്വന്തമാക്കും. ബന്ധുക്കളുമായി സഹകരണം ഉണ്ടാകും. മാതാവിന് ആരോഗ്യം ഉണ്ടാകും.
രോഹിണി: കുടുംബാഭിവൃദ്ധിയുണ്ടാകും. വ്യവസായത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതി. സദ്പ്രവൃത്തികൾ ചെയ്യും.
മകയിരം: പിതൃസ്വത്ത് വിൽക്കാനും മറ്റു വസ്തുക്കൾക്ക് അഡ്വാൻസ് കൊടുക്കാനും സാധിക്കും. സഹോദരങ്ങളാൽ മതിപ്പ് കുറയും. വ്യാപാരശാലകളിൽ പുരോഗതി.
തിരുവാതിര: അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ വരും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഒരൽപ്പം നേട്ടമുണ്ടാകും.
പുണർതം: സഹോദരങ്ങൾ പിണക്കം മാറി സഹകരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും.ഗൃഹത്തിൽ സമാധാനം.
പൂയം: കുടുംബാഭിവൃദ്ധിയുണ്ടാകും. അരി, മറ്റു ധാന്യവ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം. ബിസിനസിൽ പുരോഗതി.
ആയില്യം: കുടുംബാഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്ക് വിവാഹം നടക്കുക, ഉദ്യോഗം ലഭിക്കുക എന്നിവയ്ക്കുള്ള സന്ദർഭം കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
മകം: ജീവിതപുരോഗതിക്കുള്ള സമയം. സാമർത്ഥ്യവും കഴിവും മൂലം പല മേഖലകളിലും വിജയം കൈവരിക്കും. പുത്രലബ്ദ്ധിക്കുള്ള സന്ദർഭം കാണുന്നു. വാക്സാമർത്ഥ്യം ഉണ്ടായിരിക്കും.
പൂരം: അയൽവാസികളുമായി സൗഹൃദം പുലർത്തും. പഠനത്തിൽ അല്പം ശ്രദ്ധ കുറയും. വിവാഹം നടക്കാനുള്ള സാദ്ധ്യത കാണുന്നു.
ഉത്രം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സത്യസന്ധമായ പ്രവൃത്തികളാൽ സമൂഹത്തിൽ അംഗീകരിക്കപ്പെടും. സന്താനങ്ങളാൽ പല നേട്ടങ്ങളും ഉണ്ടാകും.
അത്തം: ദൂരയാത്രയ്ക്കുളള അവസരം. വിവാഹകാര്യത്തിൽ തീരുമാനമാകും. ദാനധർമ്മങ്ങൾ ചെയ്യും. നൃത്ത, സംഗീത വാസനയുണ്ടാകും.
ചിത്തിര: സാമ്പത്തികമേഖലയിൽ നേട്ടം പ്രതീക്ഷിക്കാം. ചിട്ടി, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സാമ്പത്തികാവസ്ഥം മെച്ചപ്പെടും. പെട്ടെന്നുള്ള കോപം നിമിത്തം അയൽവാസികളുമായി പിണക്കം ഉണ്ടാകാം. ബന്ധുക്കളുമായി അടുക്കും.
ചോതി: പട്ടാളത്തിലോ പൊലീസിലോ ചേരാൻ അനുയോജ്യമായ സമയം. ധനലാഭം ഉണ്ടാകും. ആഗ്രഹങ്ങൾ പൂർത്തീകരിക്കും. വിദ്യാർത്ഥികൾ ഉന്നത നിലവാരത്തിലുള്ള വിജയം കൈവരിക്കും.
വിശാഖം: പലവിധ നേട്ടങ്ങളും ലഭിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. മറ്റു ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സന്ദർഭം.
അനിഴം: ധനപരമായി നല്ല കാലം. മാതാപിതാക്കളെ അനുസരിക്കും. വ്യാപാര, വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. നിലം, വസ്തുക്കൾ തുടങ്ങിയവയിൽ നിന്ന് ആദായം ലഭിക്കും.
തൃക്കേട്ട: സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമല്ല. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയുണ്ടാകും.
മൂലം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. പുണ്യകർമ്മങ്ങൾ ചെയ്യും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
പൂരാടം: ദൈവഭക്തിയുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും നന്മ വരും. സ്വന്തം പ്രയത്നത്താൽ ജീവിതപുരോഗതിക്കുള്ള സന്ദർഭം.
ഉത്രാടം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് തടസം വരാനിടയുണ്ട്.
തിരുവോണം: കലാവാസനയുണ്ടാകും. കാർ, വാഹനം മുതലായ വ്യാപാരം ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കും. അധികയാത്ര ചെയ്യേണ്ടതായി വരും.
അവിട്ടം: തൊഴിൽപരമായി അഭിവൃദ്ധി. സുഹൃത്തുക്കൾക്കായി ധനം ചെലവഴിക്കും. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ ലഭിക്കും.
ചതയം: ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും അവസരം. സന്താനങ്ങളാലും ഭാര്യയാലും മാനസിക സന്തോഷം ലഭിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തും.
പൂരുരുട്ടാതി: കാർഷികരംഗത്ത് നേട്ടം കൈവരിക്കും. ഗൃഹം നിർമ്മിക്കും. സഹോദരങ്ങളാൽ മാനസിക സന്തോഷം പ്രതീക്ഷിക്കാം. പൊതുമേഖലാ രംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും.
ഉത്രട്ടാതി: തീരുമാനിച്ച കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വരും. അടിക്കടി മനോചാഞ്ചല്യമുണ്ടാകും. ആരോഗ്യപരമായി നല്ല കാലം.
രേവതി: പല മേഖലകളിലൂടെയും വരുമാനം സ്വന്തമാക്കും. സ്വതന്ത്രചിന്തകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും.