jacob-thomas

സ്വര്‍ണക്കടത്തു കേസിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള ആരോപണം ശക്തമാവുകയാണ്. ഇതിനിടെ സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യവികസന മാര്‍ഗം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും അദ്ദേഹം പരിഹസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുഖ്യവികസന മാര്‍ഗം

'സ്വര്‍ണം പ്രവാസിനാട്ടില്‍നിന്നും വരണം.
പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല!
സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്!