സ്ത്രീ പുരുഷ ഭേദമെന്യെ ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ. ഇത് ചർമ്മത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. താരൻ കാരണം മുടികൊഴിച്ചിൽ വർദ്ധിക്കുക മാത്രമല്ല, മുഖക്കുരുവും ഇൻഫക്ഷനുകൾക്കും കാരണമായി മാറാറുണ്ട്. താരൻ ഇല്ലായ്മ ചെയ്യാൻ മാർക്കറ്റിൽ ലഭ്യമായ മരുന്നുകളെല്ലാം അമിതമായ മുടികൊഴിച്ചിലിന് കാരണമാകും. എന്നാൽ അൽപം ശ്രദ്ധിച്ചാൽ തീർത്തും നാച്ചുറലായി തന്നെ താരനിൽ നിന്നും മുക്തി ലഭിക്കും. താരനെ തുരത്താൻ ഗുണകരമായ ചില നാച്ചുറൽ ടിപ്സ് പരീക്ഷിച്ചാലോ?
ആര്യവേപ്പില
ആര്യവേപ്പെണ്ണയുംവെളിച്ചെണ്ണയും തുല്ല്യമായി യോജിപ്പിച്ച് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം തണുത്ത വെള്ളമൊഴിച്ച് മുടി നന്നായി കഴുകുക. ആഴ്ച്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യുക. വേപ്പിന്റെ ആന്റി ഫംഗൽ ഗുണങ്ങൾ ചർമ്മത്തിലെ താരനിൽ നിന്നും മറ്റ് അസ്വസ്ഥതകളിൽ നിന്നും മോചനം നൽകുന്നു.
ഉലുവ
കുറച്ച് ഉലുവ എടുത്തത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് മിക്സിയിൽ അരച്ച് പേസ്റ്റാക്കി തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകാം. ഇത് താരൻ അകറ്റാൻ മാത്രമല്ല മുടി കൊഴിച്ചിൽ കുറയ്ക്കാനും ഗുണകരമാണ്.
കഞ്ഞിവെള്ളം
മുടിയുടേയും ചര്‍മത്തിന്റെയും പല പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു ഒറ്റമൂലിയാണ്. മുടി സംരക്ഷണത്തിനായി പഴയ കഞ്ഞിവെള്ളം തലയില്‍ ഒഴിച്ചു കഴുകുന്നത് നല്ലതാണ്. ഒരു പിടി ആര്യവേപ്പില പേസ്റ്റാക്കി അരച്ചെടുത്ത് തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് തലയോട്ടിയിൽ തേച്ച് നന്നായി മസാജ് ചെയ്യുക ശേഷം അരമണിക്കൂർ കഴിഞ്ഞ് തല നന്നായി കഴുകുക.
കറ്റാർ വാഴ
പലവിധ സൗന്ദര്യ പ്രശ്നങ്ങൾക്കും വളരെ ഗുണകരമാണ് കറ്റാർവാഴ. നിരവധി വൈറ്രമിനുകളുടെ കലവറയായ കറ്റാർവാഴ മുടിയുടെ വളർച്ചയ്ക്കും, മുടിക്ക് തിളക്കം നൽകാനും മൃതത്വം നൽകാനും സഹായിക്കുന്നു. കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ തേച്ച് നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറിനു ശേഷം മുടി നന്നായി കഴുകുക. താരൻ ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾക്ക് ഇത് ഗുണകരമാണ്. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുക.
വെളുത്തുള്ലി
താരൻ അകറ്റാനുള്ള മികച്ച ഒറ്റമൂലിയാണിത്. വെളുത്തുള്ളി അല്ലികൾ നന്നായി ചതച്ചെടുക്കുക. ഇത് കുറച്ച് ഒലീവ് ഓയിൽ ചേർത്ത് ചൂടാക്കി പേസ്റ്റാക്കി തണുത്തതിന് ശേഷം തലയോട്ടിയിൽ മസാജ് ചെയ്യുക. 30 മിനിറ്റ് ശേഷം തല കഴുകുക. ആഴ്ച്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കാം.മുടി കൊഴിച്ചിലിനും ഗുണകരമാണ്.