മലയാളം സംവിധായകൻ നിസാർ ആദ്യമായി സംവിധാനം ചെയ്യുന്ന കളേഴ്സ് എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലായ് 10ന് ഉച്ചയ്ക്ക് 2ന് സുരേഷ് ഗോപി പ്രകാശനം ചെയ്യും.സുദിനം എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ നിസാറിന്റെ ഇരുപത്തിയാറാമത് സിനിമയാണ് കളേഴ്സ്. റാം കുമാർ, വര ലക് ഷമി ശരത് കുമാർ,ഇനിയ, വിദ്യ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.ഏറെ വ്യത്യസ്തമായ പ്രമേയമാണ് കളേഴ്സ് .അജയ് ഇടുക്കളയാണ് കളേഴ്സ് നിർമിക്കുന്നത്. എക് സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിയ ഉമ്മൻ.