chocolate

ഇന്ന് ചോക്ളേറ്റ് ഡേ ആണല്ലൊ. ഇത് ഇഷ്ടമില്ലാത്ത കുട്ടികൾ കുറവാണ്. ചോക്ളേറ്റ് ഡേ സ്പെഷ്യലായി കുട്ടികൾക്ക് ഒരു ചോക്ളേറ്റ് ഡിഷ് തയ്യാറാക്കിയാലോ?

കൊക്കോ പൗഡർ - രണ്ട് കപ്പ്

പഞ്ചസാര - അര കപ്പ്

മൈദ - കാൽ കപ്പ്

വെള്ളം - ഒരു കപ്പ്‌

പാൽ - കാൽ കപ്പ്

പൊടിച്ച പഞ്ചസാര - ഒരു ടേബിൾ സ്പൂൺ

കൊക്കോയും പഞ്ചസാര പൊടിച്ചതും ബട്ടര്‍ ചേര്‍ത്ത് കുഴയ്ക്കുക. ഒരു പാനില്‍ വെള്ളം തിളപ്പിച്ച്, തയ്യാറാക്കിവച്ചിരിക്കുന്ന കൊക്കോ മിശ്രിതം ഒരു പാത്രത്തിലാക്ക, ഈ വെള്ളത്തിലിറക്കി വെച്ച് ചെറുതീയില്‍ ചൂടാക്കുക. ചൂടാക്കിയ മിശ്രിതം മിക്സിയില്‍ അടിച്ചെടുത്ത ശേഷം പാല്‍, മൈദ, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം ഫ്രീസറില്‍ വച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം