തിരുവനന്തപുരം: സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ സ്വാധീനത്തിലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി.സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നും,ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആരോപിച്ചു.
സ്വപ്നയെ കൊണ്ടുവന്നത് പ്രൈസ് വാട്ടർ കൂപ്പേഴ്സാണെന്നും, ശിവശങ്കർ സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു. സ്വപ്ന ലോകത്തിരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, എം.ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷ നൽകി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ഐ.ടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ തുടർന്നേക്കാം.