സ്വർണക്കടത്ത് കേസിൽ സംസ്ഥാനസർക്കാരിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാലചക്രം ഉരുളുകയാണ്.. ആരും വിമർശനത്തിന് അതീതരല്ല..!! തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!! ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് നിങ്ങൾ തന്നെ പറയുമ്പോൾ, നിങ്ങളെ ഭരണം ഏൽപ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങൾ തന്നെ പറയുമ്പോൾ ഉത്തരം അനിവാര്യമാണ്!! വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുക!!