ഷവോമിയുടെ സ്വതന്ത്ര ബ്രാൻഡായ പോക്കോ ഇന്ന് പോക്കോ എം 2 പ്രോ വിപണിയിൽ അവതരിപ്പിച്ചു. പോക്കോ എഫ് 1, പോക്കോ എക്സ് 2 എന്നിവയ്ക്ക് ശേഷം കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച മൂന്നാമത്തെ ഫോണാണിത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള പോകോ എം 2 പ്രോ ഓഫ്‌ലൈനായി വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഓൺലൈനായി ഫ്ളിപ്പ്കാർട്ടിലൂടെ ലഭ്യമാക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പുതിയ ഫോണിന്റെ അവതരണത്തിനായി പോക്കോ ഒരു വിർച്വൽ ഇവന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ പോകോയുടെ ഒഫീഷ്യൽ യൂട്യൂബ് പേജ് വഴി ഫോണിന്റെ അവതരണം ലൈവായി കാണാനാള്ള സൗകര്യവും ഒരുക്കിയിരുന്നു.
ഷിയോമിയുടെ റെഡ്മി നോട്ട് 9 സീരീസ്, റിയൽമെ നാർസോ 10, റിയൽമെ 6, വിവോ യു 20 എന്നിവയാണ് പോക്കോയുടെ പ്രധാന എതിരാളികൾ. കമ്പനിയുടെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെിലൂടെയാണ് പുതിയ ഫോൺ വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ഷിയോമിയും മറ്റ് ചൈനീസ് ഫോൺ നിർമ്മാതാക്കളും സമീപകാലത്ത് കടുത്ത തിരിച്ചടിയാണ് നേരിട്ടത്.
സവിശേഷതകൾ
റെഡ്മി നോട്ട് 9 പ്രോ സീരീസിന്റെ അതേ രീതിയിൽ ഒരു ക്വാഡ് റിയർ ക്യാമറയാണ് പുതിയ മോഡലിന് പോക്കോ നൽകിയിരിക്കുന്നതെന്ന് ടീസർ ഇമാജുകളിൽ നിന്നും വ്യക്തമാണ്. പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിൽ 48 മെഗാപിക്സലിന്റെ മെയിൻ കാമറയാണുള്ളത്.
പുതിയ ഫോണിന്റെ അവതരണത്തിൽ പോക്കോ 'ഫീൽ ദി സർജ് കാമ്പയിൻ' എന്ന് ടീസറിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഡ്ജറ്റ് റേറ്റിൽ വേഗത്തിലുള്ള ചാർജിംഗ് സംവിധാനവും, മികച്ച ഫീച്ചേഴ്സും അവതരിപ്പിക്കുന്ന ഒരു മോഡലാണ് പോക്കോ എം2 പ്രോ.
പോക്കോ എം2 പ്രോ വില
4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്.