ആഷിക് അബുവിന്റെ പരിഹാസത്തിന് വർഷങ്ങൾക്കിപ്പുറം അതേ നാണയത്തിൽ മറുപടി കൊടുത്ത് മുസ്ലീം യുത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുമ്പ് 500 രൂപ പരിഹാസ ചലഞ്ചുമായി സംവിധായകൻ എത്തിയിരുന്നു. ഇപ്പോൾ സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ 'എന്റെ വക ഒരു പവൻ' ചലഞ്ചുമായിട്ടാണ് പി.കെ ഫിറോസ് ആഷിഖ് അബുവിനെ ട്രോളിയത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും ആരാേപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെ പരിഹസിച്ച് പി.കെ ഫിറോസ് രംഗത്തെത്തിയത്. അതേസമയം, കേസ് മനസാക്ഷിയുടെ കോടതിയിലേക്ക് പോകില്ലെന്ന് ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചു.