de

ആലപ്പുഴ: യുവാവി​നെയും യുവതി​യെയും വാടക വീട്ടി​നു‌ള‌ളി​ൽ മരി​ച്ച നി​ലയി​ൽ കണ്ടെത്തി​യ സംഭവം കൊലപാതകമാണെന്ന് സൂചന. ആലപ്പുഴയി​ലെ ചെന്നി​ത്തലയി​ലാണ് പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിൻ (30), മാവേലിക്കര വെട്ടിയാർ സ്വദേശിനി ദേവിക (20) എന്നിവരെ മരി​ച്ച നി​ലയി​ൽ കണ്ടത്. ജി​തി​നെ തൂങ്ങി​ മരി​ച്ച നി​ലയി​ലാണ് കണ്ടെത്തി​യത്. കട്ടി​ലി​ൽ കി​ടക്കുന്ന നി​ലയി​ലായി​രുന്നു ദേവി​കയുടെ മൃതദേഹം.

ഇവർ വി​വാഹി​തരല്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്നുമാസം മുമ്പാണ് ഇവർ ചെന്നി​ത്തലയി​ൽ എത്തി​യത്. സംഭവത്തെക്കുറി​ച്ച് പൊലീസ് അന്വേഷണം ആരംഭി​ച്ചു.എന്തെങ്കി​ലും സൂചന ലഭി​ച്ചോ എന്ന വ്യക്തമല്ല.