mu

തി​രുവനന്തപുരം: സ്വർണക്കടത്തുകേസി​ൽ മുഖ്യമന്ത്രി​ രക്ഷപ്പെടാൻ പോകുന്നി​ല്ലെന്ന് കെ.പി​ സി​ സി​ പ്രസി​ഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ആരോപണവിധേയമാകുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

''സംശയത്തിന്റെ സൂചി മുനകൾ നീളുന്നത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരിലേക്കും ഓഫീസിലേക്കുമാണ്. പ്രവാസികളെയും യു എ ഇയെയും അപമാനിക്കുകയാണ്. സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് തെറ്റാണ്.പത്തുതവണ സ്വർണം കടത്തി എന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഇപ്പോഴും സ്വപ്ന ലോകത്താണ്.ഇൗ സ്വർണക്കടത്തിൽ സി പി എം നേതാക്കൾക്ക് എത്ര കമ്മിഷൻ കിട്ടിയെന്നതും അന്വേഷണത്തിന്റെ പരിധിയിൽ പെടുത്തണം. സ്വർണക്കടത്ത് രാജ്യസമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാൽ സി ബി ഐ അന്വേഷിക്കണം. കൊഫേപോസ നിയപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും മുഖ്യമന്ത്രിയെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്യണം . സി പി എമ്മുമായി ചേർന്ന് ബി ജെ പി അന്വേഷണത്തിന്റെ കാര്യത്തിൽ ഒത്തുകളിക്കരുത്. സ്വപ്നയെ ഒളിവിൽ പോകാൻ സഹായിച്ചവരെയും കണ്ടെത്തണം''- അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.