ടാർപ്പോളിൻ ഷീറ്റ് മേഞ്ഞ മൺചുവരുകളിൽ നിർമിച്ച കുഞ്ഞു വീട്. പകുതി ഇടിഞ്ഞു പൊളിഞ്ഞ കിണർ. മണ്ണ് വന്നടിഞ്ഞു ഉപയോഗശൂന്യമായ കക്കൂസ്. സ്വന്തം വീട്ടിൽ അഭയാർത്ഥികളായി കഴിയേണ്ടി വന്ന വൃദ്ധ മാതാവിന്റെയും മകളുടെയും പേരക്കുട്ടികളുടെയും ദുരിത ജീവിതമാണിത്. ഇത് വാസന്തി. നെടുമങ്ങാട് കുഷർകോഡ് താമസം. ഇവരുടെ ജീവിതം നമുക്ക് അടുത്ത് കാണാം