sau

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​​യ്ക്ക്​ ആ​ശ്വാ​സം​പ​ക​ർ​ന്ന്​ കൊവി​ഡ് ​​മു​ക്ത​രാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷത്തിലേക്ക്. ​1,49,634 ആ​ണ് ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം. എ​ന്നാ​ൽ, 4207 പേ​ർ​ക്ക്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ്​​ ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 2,13,716 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 62,114 ആ​യി കു​റ​ഞ്ഞു. ഇ​തി​ൽ 2254 പേ​ർ ഗു​രു​തരാവസ്ഥയി​ലാ​ണ്. ആ​കെ മ​ര​ണം 1968.

കൊവിഡ് സർവേയുമായി ഒമാൻ

മസ്‍കറ്റ്: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഈമാസം 12 മുതൽ രാജ്യവ്യാപക കൊവിഡ് -19 സർവേ ആരംഭിക്കുന്നു. ഒമാനിലെ എല്ലാ ഗവർണറേറ്റുകളെയും ഉൾപ്പെടുത്തിയായിരിക്കും കൊവിഡ് സർവേ. ഇതിന്റെ ഭാഗമായി എല്ലാ സ്വദേശി പൗരന്മാരുടെയും, രാജ്യത്തെ സ്ഥിരതാമസക്കാരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. വിവിധ പ്രായപരിധിയിലുള്ളവരിൽ കൊവിഡ് അണുബാധയുടെ വ്യാപ്തി വിലയിരുത്തുക, ഇതുവരെ രോഗനിർണയം നടത്താത്ത കേസുകൾ നിരീക്ഷിക്കുക, ഗവർണറേറ്റ് തലത്തിൽ അണുബാധയുടെ തോത് കണക്കാക്കുക, രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുടെ നിരക്ക് കണ്ടെത്തുക, അണുബാധയുടെ ആകെ എണ്ണം തിട്ടപ്പെടുത്തുക എന്നിവയാണ് കൊവിഡ് -19 സർവേ കൊണ്ട് ആരോഗ്യ മന്ത്രാലയം ലക്ഷ്യംവയ്ക്കുന്നത്.