covid-dead

കൊല്ലം: സംസ്ഥാനത്ത് ഒരു കൊവി​ഡ് മരണം കൂടി​. കൊല്ലത്ത് നി​രീക്ഷണത്തി​ലി​രുന്ന തേവലപ്പുറം സ്വദേശി​ മനോജ് എന്ന ഇരുപത്താറുകാരനാണ് മരി​ച്ചത്. ദുബായി​ൽ നി​ന്നെത്തി​ നീരീക്ഷണത്തി​ൽ കഴി​യവെ ഇന്നുരാവി​ലെയാണ് ഇദ്ദേഹം മരി​ച്ചത്. തുടർന്ന് നടത്തി​യ ട്രൂനാറ്റ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനകൾക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.

നാലുദിവസം മുമ്പാണ് മനോജും സുഹൃത്തും നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇരുവരും. ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥകൾ തുടങ്ങി. ഇന്ന് രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് സ്രവപരിശോധനയ്ക്കായി കൊണ്ടുപോകാനിരിക്കെയാണ് മരിച്ചത്.