പുത്തൻ ലുക്കുമായി എത്തിയിരിക്കുകയാണ് നടി മീര നന്ദൻ. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. നിരവധി കമന്റുകളാണ് ഫോട്ടോയ്ക്കുതാഴെ. നടി ആൻ അഗസ്റ്റിനും ഫോട്ടോയ്ക്ക് കമന്റുമായെത്തി. ‘ഹോട്ട്’ എന്നാണ് ഒരു ചിത്രത്തിനു താഴെ ആൻ അഗസ്റ്റിൻ കമന്റ് ചെയ്തിരിക്കുന്നത്.
ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. ശേഷം താൽക്കാലികമായി മീര സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.
ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ മീര പങ്കുവയ്ക്കാറുണ്ട്.