മുംബയ്:സൂപ്പർ ഹീറോസിനെ കുറിച്ച് നമ്മൾ കേട്ടിട്ടുള്ളത് കഥകളിലും കാർട്ടൂണുകളിലുമാണ്.ലോകത്തെ രക്ഷിക്കുന്ന നായക-നായിക കഥാപാത്രങ്ങൾ.കൊവിഡ് കാലത്ത് നമ്മൾക്ക് ഈ സൂപ്പർ ഹീറോസിനെ നേരിൽ കാണാൻ കഴിഞ്ഞു.ഡോക്ടർമാരിലും നഴ്സുകളിലും ആരോഗ്യ പ്രവർത്തകരിലും നമ്മളെ രക്ഷിക്കാൻ ദിനരാത്രം കഷ്ടപ്പെടുന്ന റിയൽ ഹീറോസിനെ കണ്ടു. മാസ്ക് നിർബന്ധമാക്കിയതോടെ അത് വെക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.കൊവിഡിനെ പ്രതിരോധിക്കാൻ തത്ക്കാലം മറ്റു മാർഗം ഇല്ലതാനും.അല്പ നേരം മാസ്ക് വെക്കുമ്പോൾ നമ്മൾ ബുദ്ധിമുട്ടുമ്പോൾ പി.പി.ഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം കൊറോണ രോഗികളെ ചികിത്സിക്കുക അത്ര എളുപ്പമല്ല.
വൈറലാക്കുന്ന ഡോക്ടറുടെ ഈ വീഡിയോ കണ്ടാല്‍ മനസിലാകും പ്രതിസന്ധി ഘട്ടങ്ങളെപ്പോലും എത്ര പോസിറ്റീവായാണ് അവര്‍ നേരിട്ടുന്നതെന്ന്.പി.പി.ഇ കിറ്റ് ധരിച്ച് ഡാന്‍സ് ചെയ്യുന്ന ഡോക്ടറിന്റെ വീഡിയോ ഒരുപാട് പേർ കണ്ട് കഴിഞ്ഞു.മുംബയ് ജോലി ചെയ്യുന്ന ഡോക്ടര്‍ റിച്ച നേഗിയാണ് പി.പി.ഇ കിറ്റ് ധരിച്ച് ഡാൻസ് ചെയ്ത് ആളുകളെ അമ്പരപ്പിക്കുന്നത്.ആശുപത്രി വാര്‍ഡില്‍ നിന്നുകൊണ്ടുള്ള റിച്ചയുടെ ഡാന്‍സ് കാഴ്ചക്കാരുടെ ഉള്ളു നിറക്കുന്നതാണ്. ഡോക്ടേഴ്സ് ഡേയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ കിടിലന്‍ ഡാന്‍സ് റിച്ച പങ്കുവെച്ചത്.വരുണ്‍ ധവാന്റെ സ്ട്രീറ്റ് ഡാന്‍സര്‍ ത്രീഡിയിലെ ഗാനത്തിനൊപ്പമാണ് റിച്ച ചുവടുവെക്കുന്നത്. മറ്റ് ഡോക്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
'ഈ ചൂടത്ത് മനോഹരമായ വേഷം അണിഞ്ഞ് രോഗികളെ ചികിത്സിക്കുമ്പോള്‍ നെഗറ്റീവിറ്റി ഞങ്ങളിലേക്ക് എത്താന്‍ അനുവദിക്കില്ല. ആത്മവിശ്വാസം നല്‍കുന്ന പുഞ്ചിരിയോടെ രാജ്യത്തെ സഹായിക്കാനായി കഴിവിന്റെ പരമാവധി ശ്രമിക്കുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഡോക്ടേഴ്സ് ഡേ ആശംസകള്‍'- ഡോ. റിച്ച കുറിച്ചു.ബോളിവുഡ് നടന്‍ വരുണ്‍ ധവാനും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.