pic

മുംബയ്: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും പൊലീസ് കണ്ടെത്തിവരികയാണ്. ചലച്ചിത്ര നിർമാതാവ് സഞ്ജയ് ലീല ബൻസാലിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ നാല് സിനിമകളിൽ സുശാന്ത് അഭിനയിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തീയതികൾ ലഭ്യമല്ലാത്തതിനാൽ സിനിമകൾ മറ്റ് അഭിനേതാക്കൾക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യാഷ് രാജ് ചിത്രമായ 'പാനി' യിൽ അഭിനയിക്കുന്നതിനാൽ സുശാന്തിന് തൻറെ മറ്റ് ചിത്രങ്ങൾ നഷ്ടമാകുമെന്ന് സംവിധായകൻ ശേഖർ കപ്പൂർ മുമ്പ് അദ്ദേഹത്തിൻറെ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ നിർമാതാവ് പിൻമാറിയതിനെ തുടർന്ന് പാനി ചിത്രം പിന്നിട് ഒഴിവാക്കുകയായിരുന്നു. സഞ്ജയ് ലീല ബൻസാലി അദ്ദേഹത്തിന് ഒരു സിനിമ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വൈ.ആർ.എഫുമായുള്ള കരാർ പ്രകാരം അദ്ദേഹത്തിന് സിനിമ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. സുശാന്തിന്റെ ആത്മഹത്യയെ തുടർന്ന് മൂന്ന് വൈ.ആർ.എഫ് ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. നടന്റെ ആത്മഹത്യയക്ക് മറ്റെന്തെങ്കിലും കാരണമുണ്ടൊയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.