നെയ്റോബി : കെനിയയിൽ പ്രൈമറി, സെക്കന്ററി സ്കൂളുകൾ ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ തുറക്കൂ എന്ന് കെനിയൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ കുട്ടികളും നിലവിൽ ഏത് ക്ലാസിലാണോ പഠിക്കുന്നത്, ആ ക്ലാസിൽ തന്നെ തുടരും. അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷയും ഈ വർഷം നടക്കില്ല. എല്ലാ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണ ഈ പരീക്ഷ നടക്കുക.
കോളേജുകളും യൂണിവേഴ്സിറ്റികളും ഈ വർഷം സെപ്റ്റംബറിൽ തന്നെ നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 15നാണ് കെനിയയിലെ സ്കൂളുകൾ അടച്ചത്. സ്കൂളുകൾ അടയ്ക്കുമ്പോൾ 3 പേർക്ക് മാത്രമായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്.
നിലവിൽ 8,067 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 164 പേർ മരിച്ചു.