ദുബായ്:കൊവിഡ് ആശങ്കകൾക്ക് ഇടയിൽ കൂടുതല്‍ ഇളവുകളുമായി ദൂബായ് ഭരണകൂടം. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിന് ദുബായ് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുടെ വിര്‍ച്വല്‍ ഫോറം തയ്യാറാക്കി.ഏറെ നാളുകൾക്ക് ശേഷം ഇന്ന് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി ദുബായ് നഗരം തുറന്നു.വിദേശ വിനോദസഞ്ചാരികള്‍ക്കായി നഗരം തുറക്കുന്നതിന് പുറമെ മഹാമാരിയുടെ ആഭ്യന്തര ആഗോള പ്രത്യാഘാതങ്ങള്‍, ആഗോള മാര്‍ക്കറ്റിംഗ് തയ്യാറെടുപ്പുകള്‍, ദുബായിലെ വ്യാവസായിക പരിപാടികള്‍ ആഭ്യന്തര ടൂറിസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ദുബായുടെ പ്രധാന വരുമാന സ്രോതസ്സാണ് ടൂറിസം. അതിനാല്‍ തന്നെ കൊവിഡ് മഹാമാരി മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഉണര്‍വ്വേകുന്നതിന് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തേണ്ടതുണ്ട് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തിയാകും വിനോദസഞ്ചാരം പുനരാരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.മറ്റ് രാജ്യങ്ങളില്‍ യാത്രനിരോധനം പിന്‍വലിക്കുന്നത് ദുബായ്ക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്.കൊവിഡ്-19 രോഗ വ്യാപനം ആരംഭിച്ചപ്പോള്‍ ഏറ്റവും വേഗത്തില്‍ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്ത രാജ്യമാണ് യു.എ.ഇ.അതിന് പുറമെ അന്താരാഷ്ട്ര തലത്തിൽ ജനസംഖ്യയുടെ അനുപാതത്തില്‍ ഏറ്റവുമധികം പരിശോധന നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യു.എ.ഇ ഉള്ളത്. മാളുകളില്‍ 100 ശതമാനം ശേഷിയോടെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.