അടൂർ: തഞ്ചാവൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുമല ചേർക്കോട്ട് കോളനിയിൽ കിഴക്കേക്കരവീട്ടിൽ സുഭാഷിന്റെ ഭാര്യ മേരീ മായസ (28)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മേരീമായസ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായും സുഹൃത്ത് സുഭാഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു. സുഭാഷ് എത്തിയപ്പോൾ അടുക്കളയിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. നേരത്തെ വിദേശത്തായിരുന്ന മേരീമായസ ആറുമാസമായി തഞ്ചാവൂരിൽ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു.