മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന മത്‌സരത്തിൽ എയ്ബറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സെവിയ്യ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി. ലൂക്കാസ് ഒക്കാമ്പസാണ് 56-ാം മിനിട്ടിൽ സെവിയ്യയുടെ വിജയഗോൾ നേടിയത്. ജീസസ് നവാസിന്റെ ക്രോസിൽ നിന്നാണ് ഒക്കാമ്പസിന്റെ ഗോൾ പിറന്നത്. അഞ്ചാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ ആറ് പോയിന്റിന്റെ ലീഡ് ഇപ്പോൾ സെവിയ്യയ്ക്കുണ്ട്. ലാലിഗയിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത കിട്ടുന്നത്.