തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ. സ്വർണം അയച്ചത് ആരെന്ന് അന്വേഷിക്കുമെന്നും സ്വർണക്കടത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും യു.എ.ഇ അറിയിച്ചു. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹമ്മദ് അൽബന്നയാണ് ഇക്കാര്യം അറിയിച്ചത്.യു.എ.ഇ അധികാരികൾ ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണം ഉൾപ്പെടുന്ന കാർഗോ ആരാണ് ഇന്ത്യയിലേക്ക് അയച്ചതെന്ന കാര്യം സംബന്ധിച്ച് യു.എ.ഇ വിശദമായ അന്വേഷണം നടത്തുമെന്നും ഇതൊരു വലിയ കുറ്റകൃത്യമാണ് എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ യു.എ.ഇയുടെ നയതന്ത്ര കാര്യാലയത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള വിഷയത്തിൽ നടന്നിരിക്കുന്നത്. അതിനാൽ കുറ്റക്കാരെ ആരെയും വെറുതെ വിടില്ല. സ്വർണക്കടത്തിന്റെ വേരുകളിലേക്ക് പോയി ആരാണ് കുറ്റകൃത്യം ചെയ്തതെന്ന് കണ്ടെത്തും. ഇതിനായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി എല്ലാ വിധത്തിലും സഹകരിക്കും. യു.എ.ഇ വ്യക്തമാക്കി. കേസിൽ, ഇന്ത്യയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യു.എ.ഇയും ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.