കൊച്ചി:കൊവിഡ് വൈറസ് വ്യാപനത്തെ തടുക്കാൻ ഉപയോഗിച്ച് വരുന്ന മാർഗ്ഗങ്ങളാണ് സാനിറ്റൈസറും മാസ്കും.കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയ ഹാന്‍ഡ് സാനിറ്റൈസറുകളും ഫേസ് മാസ്‌ക്കുകളും ഇനി ഈ പട്ടികയില്‍ ഇല്ല.കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് ഇവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.സംസ്ഥാനങ്ങളില്‍ എങ്ങും സാനിറ്റൈസറുകള്‍ക്കും ഫേസ് മാസ്‌ക്കുകള്‍ക്കും ദൗര്‍ലഭ്യം ഇല്ലാത്തതാണ് അവശ്യ സാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഇവയെ നീക്കാന്‍ കാരണം.
1955- ലെ എസന്‍ഷ്യല്‍ കമോഡിറ്റി നിയമപ്രകാരം അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങളൾക്ക് നിയന്ത്രണമുണ്ട്.പരമാവധി വില്‍പ്പന വിലയിലും സ്റ്റോക്കുകളിലും സര്‍ക്കാരിന്റെ സ്വാധീനം ഉണ്ടാകും.മാര്‍ച്ചില്‍ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സാനിറ്റൈസറുകള്‍ക്കും ഫേസ് മാസ്‌ക്കുകള്‍ക്കും ക്ഷാമം ഉണ്ടായിരുന്നതാണ് ഇവയെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ആവശ്യത്തിന് അനുസൃതമായി കൂടുതല്‍ കമ്പനികള്‍ സാനിറ്റൈസറുകളുടെയും മാസ്‌ക്കുകളുടെയും ഉത്പാദനം ഉയര്‍ത്തിയിരുന്നു.