പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ചുമതലയുണ്ടായിരുന്ന ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോക്ടറുടെ സ്രവം പരിശോധനയ്‌ക്കെടുക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഉറവിടം വ്യക്തമായിട്ടില്ല. കഴിഞ്ഞ 14 ദിവസം ഡോക്ടർ പൂർണമായും ആശുപത്രി ഡ്യൂട്ടിയിൽ മാത്രമായിരുന്നു. ഡോക്ടറുമായി സമ്പർക്കമുണ്ടായതിന്റെ പേരിൽ ഇന്നലെ മുതൽ ക്വാറന്റൈനിലായവരിൽ ആറു ഡോക്ടർമാരും രണ്ട് ആശുപത്രി ജീവനക്കാരും ഉൾപ്പെടുന്നു.
പത്തനംതിട്ട ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആരോഗ്യ പ്രവർത്തകനാണ് ഡോക്ടർ. നേരത്തെ ഒരു നഴ്‌സിനു രോഗം സ്ഥിരീകരിച്ചിരുന്നു.